ADVERTISEMENT

മുംബൈ∙ ഹോളി പാർട്ടിക്കിടെ സഹനടൻ മോശമായി പെരുമാറിയെന്നാരോപിച്ച് സീരിയൽ നടി പരാതി നൽകി. ഒട്ടേറെ വെബ് സീരിസുകളിലും സീരിയലുകളും പ്രധാന വേഷം ചെയ്യുന്ന നടിയാണ് പരാതിക്കാരി. വെള്ളിയാഴ്ച സംഘടിപ്പിച്ച ഹോളി പാർട്ടിക്കിടെ മദ്യലഹരിയിൽ നടൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.

സീരിയലിന്റെ നിർമാണ കമ്പനി നടത്തിയ പാർട്ടിക്കിടെയാണ് സംഭവം. പാർട്ടിയിൽ പങ്കെടുത്ത മറ്റ് സ്ത്രീകളോടും മോശമായി പെരുമാറാൻ ശ്രമിച്ചെന്നും പരാതിയിൽ ഉണ്ട്. കേസെടുത്ത പൊലീസ് പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരിൽ നിന്നു മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നടന് നോട്ടിസ് നൽകി.

English Summary:

TV actress in Mumbai accuses co-actor of molestation at Holi party; case lodged

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com