ചാർജിങ്ങിനിടെ ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

Mail This Article
×
ചെന്നൈ ∙ ചാർജിങ്ങിനിടെ ഇലക്ട്രിക് ബൈക്ക് കത്തി; തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒരു കുടുംബത്തിലെ 3 പേരിൽ പിഞ്ചുകുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. മധുരവയൽ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഗൗതമൻ (31), ഭാര്യ മഞ്ജു (28), 9 മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണു പരുക്കേറ്റത്.
മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമാണ്. രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽനിന്നു ഞായറാഴ്ച പുലർച്ചെ പുകയും രൂക്ഷഗന്ധവും ഉയരുകയായിരുന്നു. അയൽവാസികളാണ് ഇവരെ കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. കേസെടുത്തെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
English Summary:
Chennai Electric Bike Fire: Nine-Month-Old Baby Dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.