ADVERTISEMENT

ബെംഗളൂരു ∙ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ കേരളത്തിലേക്കു മടങ്ങുന്നവരുടെ തിരക്കിനെ തുടർന്ന് സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല. 28, 29 ദിവസങ്ങളിൽ മലബാർ മേഖലയിലേക്കുള്ള സർവീസുകളിലാണു തിരക്കേറെയും.

തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ ചുരുക്കം ടിക്കറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്ടേക്ക് സ്വകാര്യ എസി സ്ലീപ്പറിൽ 2500–2900 രൂപയും നോൺ എസി സീറ്ററിൽ 1500–1700 രൂപയുമാണ് നിരക്ക്. കണ്ണൂരിലേക്ക് 2400–2500 രൂപയാണ് നിരക്ക്. മലപ്പുറം, നിലമ്പൂർ, വടകര, തലശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്കും സ്പെഷൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

∙ വിഷുവിനു സ്പെഷൽ ബസ്

വിഷുത്തിരക്കിനെ തുടർന്ന് കർണാടക ആർടിസി സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. കൂടുതൽ തിരക്കുള്ള ഏപ്രിൽ 11ന് എറണാകുളം, മൂന്നാർ, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സ്പെഷലുകൾ അനുവദിച്ചത്. കേരള ആർടിസി പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല.

English Summary:

Kerala Eid Travel Crisis: Private Buses Cash In on Ticket Demand

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com