താമരശ്ശേരിയിൽനിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; പെൺകുട്ടി ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവിൽ

Mail This Article
×
കോഴിക്കോട്∙ താമരശ്ശേരി പെരുമ്പള്ളിയിൽനിന്നു കാണാതായ പതിമൂന്നു വയസുകാരിയെ കണ്ടെത്തി. ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മാർച്ച് 11ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായത്.
കുട്ടി യുവാവിനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം കർണാടക പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കർണാടക പൊലീസ് താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയെ തിരികെ എത്തിക്കാനായി താമരശ്ശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
English Summary:
Thamarassery Missing Girl: Missing girl found safe in Bengaluru. A 13-year-old who went missing from Thamarassery, has been reunited with her family after being located with a relative in Bengaluru.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.