ഇ.ഡി വലയിൽ റാബ്റി ദേവിയും തേജ് പ്രതാപും; ലാലു പ്രസാദ് യാദവിന് സമൻസ്

Mail This Article
×
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പത്നി റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. പട്നയിലെ ഇഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. ലാലു യാദവിനോട് ബുധനാഴ്ച ഹാജരാകാൻ ഇഡി സമൻസ് നൽകി.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളുടെ ഭൂമി തുച്ഛ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണു കേസ്. അതേസമയം, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തങ്ങളെ ബോധപൂർവം ബുദ്ധിമുട്ടിക്കുകയാണെന്നു റാബ്റി ദേവി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം കേസുകൾ പൊക്കിക്കൊണ്ടു വരുന്നതു പതിവാണെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും റാബ്റി ദേവി പറഞ്ഞു.
English Summary:
Land-for-jobs scam: The Enforcement Directorate (ED) questioned Rabri Devi and Tej Pratap Yadav in Patna. Lalu Prasad Yadav has also been summoned
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.