ADVERTISEMENT

ചെന്നൈ ∙ തിരുനെൽവേലിയിൽ റിട്ട. എസ്ഐ സാക്കിർ ഹുസൈൻ ബിജിലിയെ (62) നാലംഗ സംഘം വെട്ടിക്കൊന്നു. പുലർച്ചെ പള്ളിയിൽ നമസ്കരിച്ച ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രത്യേക സുരക്ഷാ സംഘാംഗമായിരുന്നു.

സാക്കിർ ഹുസൈൻ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഭവത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. തിരുനെൽവേലി സ്വദേശികളായ 2 പേർ ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപാകെ പിന്നീടു കീഴടങ്ങി. 

വഖഫ് ബോർഡിന്റെ 36 സെന്റ് സ്ഥലം തിരിച്ചുപിടിക്കുന്നതിനു സാക്കിർ ഹുസൈൻ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനു ഭീഷണിയുണ്ടെന്നും, പൊലീസിൽ പരാതി നൽകിയിരുന്നു.

English Summary:

Retired SI's Murder : Retired SI Zaakir Hussain Bijili was brutally murdered in Tirunelveli due to a land dispute.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com