‘ആശമാര്‍ക്ക് ഒപ്പമുണ്ടാകും, സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം’: ഐക്യദാർഢ്യവുമായി പ്രതിപക്ഷം

Mail This Article
×
തിരുവനന്തപുരം ∙ നിരാഹാര സമരം ആരംഭിച്ച ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ ബഹിഷ്‌കരിച്ച് സമരപ്പന്തലില്‍ എത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പ്രകടനമായാണ് യുഡിഎഎഫ് എംഎല്‍എമാര്‍ ആശമാരുടെ അരികിലെത്തിയത്.
ആശമാര്‍ക്ക് ഒപ്പമുണ്ടാകുമെന്നു പറഞ്ഞ സതീശൻ, സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ആശമാര്‍ പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥ ദുഃഖകരമാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മന്ത്രി ഉള്‍പ്പെടെ സമരക്കാരെ അധിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് അവര്‍ക്കു പിന്തുണയുമായി എത്തിയതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേർത്തു.
English Summary:
Asha Workers' Hunger Strike: UDF MLAs Boycott Assembly in Solidarity with the Hunger Strike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.