പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല; ക്ലബ് പ്രവർത്തകർക്ക് നേരെ ലഹരി മാഫിയയുടെ വധ ഭീഷണി

Mail This Article
×
മലപ്പുറം ∙ തുവ്വൂരിൽ ലഹരി മാഫിയയെ പിടികൂടിയ ക്ലബ് പ്രവർത്തകർക്കു നേരെ വധഭീഷണി. ഗാലക്സി ക്ലബ് പ്രവർത്തകർക്കു നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. വീട്ടിൽ കയറി കൊല്ലുമെന്നാണ് ലഹരി മാഫിയ സംഘം ക്ലബ് അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നത്.
ദിവസങ്ങൾക്കു മുൻപാണ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇതിന് പിന്നാലെയാണ് ക്ലബ് അംഗങ്ങളിൽ പലർക്കും ഭീഷണി ഫോൺ കോളുകൾ ലഭിച്ചു തുടങ്ങിയത്. ഭീഷണി പതിവായതോടെ പൊലീസിൽ പരാതി നൽകിയെന്നും എന്നാൽ നടപടികൾ ഉണ്ടായില്ലെന്നുമാണ് ക്ലബ് പ്രവർത്തകരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.
English Summary:
Malappuram Drug Mafia: Drug mafia threats Galaxy Club workers in Malappuram after their successful apprehension of a drug gang.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.