‘രാത്രിയായാൽ എന്താ, മദ്യം തന്നൂടെ, എടുക്ക് കുപ്പി’; ബാർ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

Mail This Article
തിരുവനന്തപുരം∙ കോവളത്ത് മദ്യം കിട്ടാത്തതിന്‍റെ പേരിൽ ബാർ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. പുലർച്ചെ രണ്ടരയോടെ ബാറിലേക്ക് കയറിവന്ന മൂന്നംഗ സംഘമാണ് ബാർ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ചത്. കേസിൽ മൂന്നുപേർ അറസ്റ്റിലായി. തിരുവല്ലം മുട്ടളക്കുഴി സ്വദേശികളായ അമ്പു, വിമൽ, നേമം എസ്റ്റ്റ്റേറ്റ് വാർഡിലെ അനൂപ് എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്.
പുലർച്ചെ രണ്ടരയോടെ ബാറിലേക്ക് കയറിച്ചെന്ന ഇവരോട് എന്താണ് രാത്രി വന്നതെന്ന് സെക്യൂരിറ്റി മൈദീൻ ചോദിച്ചിരുന്നു. ബാർ അടച്ചിട്ട് മണിക്കൂറുകളായെന്നും ഇനി മദ്യം ലഭിക്കില്ലെന്നും സെക്യൂരിറ്റി ഇവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. എന്നാൽ രാത്രിയായാൽ എന്താ എന്ന് ആക്രോശിച്ചുകൊണ്ട് സംഘം സെക്യൂരിറ്റിയോട് മദ്യ കുപ്പി ആവശ്യപ്പെടുകയായിരുന്നു. സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന യുവാക്കൾ, മൈദീനെ കൈയ്യേറ്റം ചെയ്യുകയും വാക്കുതർക്കത്തിനിടെ റോഡിൽ കിടന്നിരുന്ന വടിയെടുത്ത് ഇയാളുെട തലയടിച്ച് പൊട്ടിക്കുകയുമായിരുന്നു. അക്രമികളെ തിരുവല്ലം പൊലീസ് പിന്നീട് പിടികൂടി.