ADVERTISEMENT

ന്യൂഡൽഹി∙ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിൽ (യുപിഐ) ഉണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചു. ‘‘നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൻപിസിഐ) ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നു യുപിഐയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. എന്നാൽ കാര്യങ്ങൾ ശരിയാക്കി. തടസ്സം നേരട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു’’– നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. 

ആറു മണിക്കുശേഷമാണു പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മൂവായിരത്തോളം പരാതികൾ റജിസ്റ്റർ ചെയ്യതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.   പണമിടപാടുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടിരുന്നു. പണം കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്നെന്നായിരുന്നു 96% പരാതികളും. വിവിധ പണമിടപാട് ആപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് 4% പരാതി ലഭിച്ചു. സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കൾ പരാതിയുമായി എത്തിയിരുന്നു. ഇടപാടുകൾ തടസ്സപ്പെട്ടതോടെ, പണം നൽകാനാകാതെ കുറേനേരമായി കടകളിൽ കുടുങ്ങി കിടക്കുകയാണെന്നായിരുന്നു ചിലർ സമൂഹമാധ്യമത്തിൽ പരിഹസിച്ചത്.

English Summary:

UPI Glitch: UPI failure caused widespread disruption to financial transactions across India and It Solved.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com