ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടു ശതമാനമാണ് വർധന. പെൻഷൻകാരുടെ ഡിആറും (ഡിയർനെസ് അലവൻസ്) 2% വർധിപ്പിച്ചു. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 1.15 കോടി പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഡിഎ, ഡിആർ വർധിപ്പിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. 2025 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ടാകും. 

ഡിഎ 53 ശതമാനത്തിൽനിന്ന് 55 ശതമാനമായാണ് ഉയർത്തിയത്. 2024ൽ ഡിഎ 50 ശതമാനത്തിൽനിന്ന് 53 ശതമാനമാക്കി ഉയർത്തിയിരുന്നു. പുതിയ തീരുമാനം 48.66 ലക്ഷം കേന്ദ്രസർക്കാര്‍ ജീവനക്കാർ‌ക്കും 66.55 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും. പണപെരുപ്പത്തിന് ആനുപാതികമായി ജീവനക്കാരുടെ ശമ്പളത്തിൽ വരുത്തുന്ന വർധനയാണ് ഡിഎ. പെന്‍ഷനിൽ വരുത്തുന്ന വർധന ഡിആറും.

English Summary:

Dearness Allowance (DA) hike: The Union Cabinet approved a 2% increase in Dearness Allowance (DA) for central government employees and Dearness Relief (DR) for pensioners, effective January 1, 2025, benefiting over 1.15 crore individuals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com