അമ്പമ്പോ എന്തൊരു വർധന! തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് കൂട്ടി, കാറിന്റെ പ്രതിമാസ പാസിന് 5375 രൂപ

Mail This Article
×
തിരുവനന്തപുരം∙ തിരുവല്ലം ടോൾ പ്ലാസയിൽ ടോൾ നിരക്കിൽ വീണ്ടും വർധനവ്. ഒരു യാത്രയ്ക്കുള്ള നിരക്കിൽ ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയും അടക്കമാണ് വർധിച്ചത്. കഴിഞ്ഞ വർഷം വൻ വർധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 230 രൂപയുമാണ് നിലവിലെ നിരക്ക്.
ഇനി ഇത് 160 രൂപയും 240 രൂപയുമായി മാറും. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. നിലവിൽ കാറിനുള്ള പ്രതിമാസ പാസ് 5100 രൂപയാണ്. ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ കാറിന്റെ പ്രതിമാസ പാസിന് 5375 രൂപ നൽകണം.
English Summary:
Thiruvallam Toll Rate Hike: Thiruvallam toll plaza has increased its rates, impacting both daily commuters and monthly pass holders.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.