നാദാപുരത്ത് കാറിനുള്ളിൽ പടക്കത്തിനു തീകൊളുത്തി; യുവാക്കൾക്ക് ഗുരുതര പരുക്ക്

Mail This Article
×
നാദാപുരം ∙ പേരോട് ടൗണിനു സമീപം കാറിനുള്ളിൽ പടക്കം പൊട്ടി യുവാക്കൾക്ക് ഗുരുതര പരുക്ക്. പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലശേരിയിൽ നിന്നും പടക്കം വാങ്ങി നാദാപുരത്തേക്ക് വരുംവഴി ആയിരുന്നു അപകടം.
യുവാക്കൾ കാറിനുള്ളിൽ വച്ച് പടക്കത്തിനു തീകൊളുത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിനു സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. നാദാപുരം പൊലീസ് കേസെടുത്തു.
English Summary:
Firecracker Blast: Firecracker accident at Nadapuram leaves two youths seriously injured near Perode. The explosion happened inside their car after they lit a firecracker while returning home from Thalassery.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.