ADVERTISEMENT

കൊച്ചി∙ ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽ നിന്നു പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പഴ്സിൽ ഉണ്ടായിരുന്ന 8,000 രൂപയിൽനിന്ന് 1,000 രൂപയാണ് എസ്ഐ എടുത്തത്. മോഷണം സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.

English Summary:

Police SI Suspended for Stealing from Train Accident Victim: SI Saleem's suspension follows CCTV evidence of theft. The Aluva police officer allegedly stole money from the deceased's purse after a fatal train accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com