ADVERTISEMENT

ന്യൂഡൽഹി∙ പത്തു മാസമായി തടസ്സപ്പെട്ടിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ തിരഞ്ഞെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സൂചന. പാർലമെന്റ് സമ്മേളനം അവസാനിച്ചാലുടൻ തിരഞ്ഞെടുപ്പ് നടപടികൾ സജീവമായി ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 15 ഓടെ തിരഞ്ഞെടുപ്പ് നടപടികൾ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പാർലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ നടപടികൾ വൈകുകയായിരുന്നു.

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. കേരളത്തിൽ കഴിഞ്ഞയാഴ്ചയാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. 13 സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം അവിടുത്തെ പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. 19 സംസ്ഥാന അധ്യക്ഷരെ പ്രഖ്യാപിച്ച ശേഷം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.

ബിജെപി ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ 50 ശതമാനം സംസ്ഥാനങ്ങളിലെയെങ്കിലും സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. 2019ലാണ് ജെ.പി.നഡ്ഡ ബിജെപി വർക്കിങ് പ്രസിഡന്റായത്. 2020ൽ അദ്ദേഹത്തെ ബിജെപി ദേശീയ പ്രസിഡന്റായി ഐകകണ്ഠേന തിരഞ്ഞെടുത്തു.

English Summary:

BJP National President Election Process to begin Soon After Parliament Session: BJP National President Election to begin soon following Parliament session.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com