ADVERTISEMENT

തലശ്ശേരി ∙ പൊലീസ് സ്റ്റേഷനിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറുടെ(സിപിഒ) കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു. ബുധനാഴ്ചയാണു സംഭവം. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് തിരിച്ചെടുക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി വെടിയുണ്ട തറയിൽ കൊള്ളുകയായിരുന്നു. തറയിലെ സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു.

അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിന് സിവിൽ പൊലീസ് ഓഫിസർ സുബിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് സസ്പെൻഡ് ചെയ്തു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ പെരുന്താറ്റിലെ ലിജിഷയ്ക്ക് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.

English Summary:

Police Officer Injured in Accidental Gun Discharge: Accidental firearm discharge injured Kerala police officer. The incident led to the suspension of the CPO responsible and the injured officer is receiving medical treatment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com