ADVERTISEMENT

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വകവരുത്തുമെന്നു ഭീഷണി മുഴക്കിയ കേസിൽ യുവാവിനെ കോടതി 2 വർഷം കഠിനതടവിനു ശിക്ഷിച്ചു. 2023 നവംബറിൽ മുംബൈ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാൻ ഖാനാണ് (29) ശിക്ഷ.

സമാധാന അന്തരീക്ഷം തകർക്കുക, ഭീതി സൃഷ്ടിക്കുക എന്നിവയടക്കമുള്ള കുറ്റങ്ങൾക്കാണു ശിക്ഷ. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾക്കെതിരെയുള്ള ഭീഷണികൾ ന്യായീകരിക്കാനാകില്ലെന്നും ഗുരുതര കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി സന്ദേശത്തെത്തുടർന്ന് പൊലീസ് സേന ഒന്നാകെ സുരക്ഷാ നടപടികളിലേക്കു കടക്കേണ്ടിവന്ന കാര്യവും ചൂണ്ടിക്കാട്ടി. പ്രതി മാനസിക ദൗർബല്യമുള്ളയാളാണെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും തെളിവു ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

English Summary:

Threat Call To Harm Prime Minister Narendra Modi, Yogi Adityanath: Mumbai court sentences Kamran Khan to 2 years in jail. for threatening to kill Narendra Modi, Yogi Adityanath.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com