ADVERTISEMENT

തിരുവനന്തപുരം∙ വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിലിലെ പെൻഷനാണ് നൽകുക. ഇത് വിഷുവിനു മുൻപ്  വിതരണം ചെയ്യും. പെൻഷൻ നൽകുന്നതിനായി 820 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതമാണ് ലഭിക്കുന്നത്. അടുത്തയാഴ്ച മുതൽ വിതരണം തുടങ്ങും.

‌26 ലക്ഷത്തോളം പേർക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തിക്കും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്രസർക്കാരാണ് നൽകേണ്ടത്. ഇതിനുവേണ്ട 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ടെന്നും ഈ വിഹിതം കേന്ദ്രസർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

English Summary:

Welfare Pension: Kerala's Finance Minister K.N. Balagopal announced that a welfare pension installment of ₹1,600 for 6.2 million beneficiaries, totaling ₹820 crore, will be distributed before the Vishu festival.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com