ADVERTISEMENT

വാഷിങ്ടൻ∙ അനധികൃത കുടിയേറ്റത്തിന്റെ പേരിൽ  നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവൻ ആളുകളുടെയും വീസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവർക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നൽകിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാൻ ഇതു ലംഘിച്ചതോടെയാണ് നടപടി നേരിടേണ്ടിവന്നത്. 

നിലവിൽ യുഎസ് വീസ കൈവശംവച്ചിരിക്കുന്നവരുടെ വീസ റദ്ദാക്കിയെന്നും ഇനി വീസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാൻ പൗരന്മാരുടെ അപേക്ഷകൾ നിരസിക്കപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാൽ ഈ നടപടികൾ പുനഃപരിശോധിക്കാൻ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി. 

2011ൽ സുഡാനിൽനിന്നു വിഘടിച്ച് രൂപീകൃതമായ പുതിയ രാജ്യമാണ് ദക്ഷിണ സുഡാൻ. എന്നാൽ രണ്ടു വർഷങ്ങൾക്കുമുൻപ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയുടെ ബാക്കിപത്രമായി രാജ്യം ആഭ്യന്തര കലാപം നേരിടുകയാണ്. ഇതുവരെ നാലുലക്ഷത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണ സുഡാനിലെ എംബസിയിൽനിന്ന് അത്യാവശ്യക്കാരല്ലാത്ത ജീവനക്കാർ എത്രയുംപെട്ടെന്നു മടങ്ങണമെന്ന് മാർച്ച് എട്ടിന് യുഎസ് ആവശ്യപ്പെട്ടിരുന്നു. 

English Summary:

US Visa Ban: US visa revocation impacts all South Sudanese citizens. The US State Department took this action due to South Sudan's failure to accept its deported citizens, highlighting the ongoing tensions between the two nations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com