‘വീണാ വിജയൻ തെറ്റ് ചെയ്തിട്ടില്ല; പിണറായിയെ അടിക്കാൻ മകളെ കരുവാക്കി’

Mail This Article
മധുര∙ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പിണറായിയെ അടിക്കാന്‍ വേണ്ടി മകളെ കരുവാക്കിയതാണ്. വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനാണെന്നും അതിന് നികുതിയും നല്‍കിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. സിഎംആര്‍എല്ലിന് സര്‍ക്കാര്‍ എന്ത് ആനുകൂല്യമാണ് നല്‍കിയതെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എം.എ.ബേബി ചോദിച്ചു.
ബിജെപിയെ ചെറുക്കുന്നതില്‍ സിപിഎം നിലപാട് ശരിയാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു. സിപിഎമ്മിനെ വിമര്‍ശിക്കുന്ന വി.ഡി.സതീശന്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്തെന്ന് മറക്കരുത്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്തില്ല എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ബിജെപിയെ ചെറുക്കാന്‍ വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണെന്നും അദ്ദേഹം പറഞ്ഞു.