ADVERTISEMENT

ന്യൂഡൽഹി∙ വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്‌ലിം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നാണ് ലീഗ് നിലപാടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുനമ്പത്ത് പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.

ലീഗിന്റെ നേതൃത്വത്തിൽ ഇതുവരെ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങളും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൗലികാവകാശങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ, ഭരണഘടനാവിരുദ്ധമായ ഭേദഗതി റദ്ദാക്കണമെന്നാണ് ആത്യന്തികമായ ആവശ്യം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ടു പോകാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഏപ്രിൽ 16ന് കോഴിക്കോട്ട് മഹാറാലിയും സംഘടിപ്പിക്കുന്നുണ്ട്.

English Summary:

Munambam land dispute: Muslim League is urging the Supreme Court to prevent evictions of those who purchased land in Munambam. League opposes the Waqf Amendment Bill, deeming it unconstitutional and plans a large rally in protest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com