ADVERTISEMENT

കൊച്ചി ∙ കാക്കനാട് ജില്ലാ ജയിലില്‍ മോഷണക്കേസ് പ്രതികള്‍ അസിസ്റ്റന്‍റ്  പ്രിസണ്‍ ഓഫിസറെ ആക്രമിച്ച് കൈ തല്ലിയൊടിച്ചു. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ അഖില്‍ മോഹനന്‍റെ കൈയാണ് പ്രതികള്‍ തല്ലിയൊടിച്ചത്. മോഷണക്കേസിൽ പിടിയിലായ അഖിൽ, അജിത് എന്നിവരാണ് ജയിലില്‍ ആക്രമണം അഴിച്ചു വിട്ടത്.

പ്രതികൾ ബഹളംവച്ചതു ചോദ്യം ചെയ്തതിന് അഖിലും അജിത്തും അസി. പ്രിസൺ ഓഫിസറെ ആക്രമിക്കുകയായിരുന്നു. ഇരുവരും അമ്പലമുകൾ പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളാണ്. പരുക്കേറ്റ അസി. പ്രിസൺ ഓഫിസർ അഖിൽ മോഹനനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കനാട് ജില്ലാ ജയിലിൽ മുമ്പും അധികൃതരെ തടവു പുള്ളികൾ ആക്രമിച്ചിട്ടുണ്ട്.

English Summary:

Kakkanad Jail Inmate Attack: Two prisoners attacked and fractured the hand of a prison officer at Kakkanad District Jail in Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com