ADVERTISEMENT

തിരുവനന്തപുരം∙ പാചക വാതക വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പെട്രോള്‍ - ഡീസല്‍ തീരുവ വര്‍ധിപ്പിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുത്തതു ജനങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യമാണെന്നും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും പാചക വാതക വില വര്‍ധിപ്പിച്ചതു ജനങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. സബ്‌സിഡി അര്‍ഹതയുള്ള ഉപഭോക്താക്കളെയും നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ഇതു രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സതീശൻ പറഞ്ഞു. 

‘‘പെട്രോള്‍ - ഡീസല്‍ തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്. വില പ്രത്യക്ഷത്തില്‍ ഉപഭോക്താക്കളെ ബാധിക്കില്ലെങ്കിലും രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയിലുള്ള ഇടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ സര്‍ക്കാര്‍ തന്നെ കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനത്ത് പെട്രോള്‍ വില ലീറ്ററിന് നൂറു രൂപയ്ക്കു മുകളിലായിട്ടു കാലങ്ങളായി. ഡീസല്‍ വിലയും നൂറു രൂപയോട് അടുക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യാന്തര വിപണിയില്‍ അംസ്‌കൃത എണ്ണ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ധന വില നാമമാത്രമായി വര്‍ധിപ്പിച്ചപ്പോള്‍ കാളവണ്ടി സമരം നടത്തിയ ബിജെപി നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാത്തത് അദ്ഭുതകരമാണ്. പാവങ്ങളുടെ പോക്കറ്റടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് പോകും.’’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

VD. Satheesan Slams central Government in Cooking Gas Price hike: Cooking gas price hike is a major challenge for the people, according to Opposition Leader V.D. Satheesan. He blames the central government's increased taxes and alleges the Modi government is denying the benefits of lower crude oil prices to the public.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com