ADVERTISEMENT

ന്യൂഡൽഹി∙ ന്യൂഡൽഹി– ബാങ്കോക്ക് വിമാനത്തിൽവച്ച് സഹയാത്രികന്റെ മേൽ ഇന്ത്യൻ യാത്രക്കാരൻ മൂത്രമൊഴിച്ചതായി പരാതി. എയർ ഇന്ത്യ 2336 വിമാനത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ തുഷാർ മസന്ദ് എന്ന 24 കാരന്‍ ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായ സഹയാത്രികനു മേൽ മൂത്രമൊഴിക്കുകയായിരുന്നു. സംഭവം അധികൃതരെ അറിയിച്ചതായി എയർ ഇന്ത്യ പറഞ്ഞു.

ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനു പരാതിപ്പെടുന്നതിനുള്ള  സഹായം എയർലൈൻ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. സംഭവം വിലയിരുത്തുന്നതിനും  യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുന്നതിനും ഒരു സ്വതന്ത്ര സമിതിയെ നിയമിക്കും. ഇത്തരം കാര്യങ്ങളിൽ ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)  നിർദേശങ്ങൾ പാലിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. 

‘‘ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴെല്ലാം  ശ്രദ്ധിക്കുകയും എയർലൈനുമായി സംസാരിക്കാറുമുണ്ട്. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും’’– സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഹയാത്രികന്റെ മേൽ മൂത്രമൊഴിക്കുന്ന ഒട്ടറേ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

English Summary:

Air India Flight Incident: Intoxicated passenger Tushar Masand urinated on a fellow passenger during an Air India flight from Delhi to Bangkok.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com