ADVERTISEMENT

തിരുവനന്തപുരം∙ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ വാഹകകപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കിയെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തി. വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിച്ചു. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമന്‍ കപ്പല്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 

ഇന്നലെ ഉച്ചയോടെയാണു കപ്പൽ പുറംകടലില്‍ എത്തിയത്. എന്നാൽ ഇതിലേക്കു കയറ്റേണ്ട കണ്ടെയ്‌നറുകളുമായി വന്ന രണ്ടു ഫീഡര്‍ കപ്പലുകളെ ആദ്യം ബെര്‍ത്തിലേക്ക് എത്തിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്നു ‘തുര്‍ക്കിയെ’യുടെ ബെര്‍ത്തിങ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുള്ള ഈ കപ്പല്‍, ഏകദേശം 24,346 സ്റ്റാന്‍ഡേഡ് കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്.

English Summary:

MSC Turkiye: One of the largest Container Ships MSC Turkiye Arrives at Vizhinjam Port. MSC Turkiye's arrival at Vizhinjam marks a significant milestone for South Asia's port infrastructure. T

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com