കോൾമാന്റെ അടുത്ത അനുയായി, രാജ്യം ഞെട്ടിയ ‘26/11’; ആരാണ് തഹാവൂർ റാണ?

Mail This Article
∙ യുഎസ് ഇന്ത്യയ്ക്കു കൈമാറുന്ന തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയാണ്.
∙ പാക്ക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക്, ലഷ്കറെ തയിബയും ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
∙ ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു.
∙ ഹെഡ്‌ലിയുമായി നടത്തിയ ഇമെയിൽ ആശയവിനിമയത്തിൽനിന്ന് മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിലുള്ള റാണയുടെ പങ്ക് വ്യക്തമായിരുന്നു. ആക്രമണത്തിൽ പങ്കുവഹിച്ച ഐഎസ്ഐക്കാരനായ മേജർ ഇക്ബാലുമായി റാണയ്ക്കു നേരിട്ടു ബന്ധമുണ്ടായിരുന്നു.
∙ ലഷ്കറിനെ സഹായിച്ച കേസിൽ റാണ 2009ൽ ഷിക്കാഗോയിൽ അറസ്റ്റിലായി. മുംബൈ ഭീകരാക്രമണം നടത്തുന്നതിൽ നേരിട്ടു പങ്കുവഹിച്ചതിനു വേണ്ടത്ര തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടു. ഇപ്പോൾ ലൊസാഞ്ചലസ് ജയിലിലാണുള്ളത്.
∙ മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാൻ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറൽ കോടതികളിൽ റാണ നൽകിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബർ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു. ഫെഡറൽ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീൽ 21ന് സുപ്രീം കോടതിയും തള്ളി.
∙ ഇന്ത്യയ്ക്കു കൈമാറാൻ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നൽകി.
∙ ഏപ്രിലിൽ റാണയുടെ പുതിയ അപേക്ഷയും സുപ്രീം കോടതി തള്ളി. ഇതോടെയാണ് റാണയെ ഇന്ത്യയ്ക്കു കൈമാറുന്നത്.