ഗ്രൈന്ററിൽനിന്ന് ഷോക്കേറ്റു; പാലക്കാട്ട് വീട്ടമ്മ മരിച്ചു

Mail This Article
×
പാലക്കാട്∙ മങ്കര മഞ്ഞക്കരയിൽ ഗ്രൈന്ററിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 നാണ് സംഭവം.
അപകടസമയത്ത് വീട്ടമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തുപോയ ഭർത്താവ് തിരികെ എത്തിയപ്പോൾ ബോധമില്ലാതെ കിടന്ന ശുഭബായിയെ കണ്ട് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
English Summary:
Woman died in Palakkad: A woman, Shubhabai (50), died after suffering an electric shock from a grinder in Palakkad. The incident happened last night at 9 pm.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.