ADVERTISEMENT

വടകര∙ റീൽസ് ചിത്രീകരണത്തിനായി അപകടകരമായ രീതിയിൽ ഓടിച്ച കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എടച്ചേരി തലായിലാണ് ഇന്നലെ വൈകിട്ട് നാലരയോടെ യുവാക്കൾ അപകടകരമായ യാത്ര നടത്തിയത്. വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറുകളിലായിരുന്നു അഭ്യാസപ്രകടനം. 

കാറിന്റെ ഡിക്കിയിലും ഡോറിലും ഇരുന്നായിരുന്നു ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള യാത്ര. യാത്രയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം ഓടിച്ച യുവാക്കൾക്കെതിരെ എടച്ചേരി പൊലീസാണ് കേസെടുത്തത്.

English Summary:

Dangerous Wedding Reel Stunts: Police in Vadakara, Kerala, arrested individuals for dangerous driving while filming Reels. The reckless stunts, performed in luxury cars during a wedding, caused traffic obstruction and resulted in a police case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com