ADVERTISEMENT

പാലക്കാട്∙ നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം. തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, കോൺഗ്രസ് സംഘടനകൾ മാ‍ർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു. ഡിവൈഎഫ്ഐ ശിലാഫലകം തകർത്തു.

വേദിയിലേക്കു മാർച്ച് നടത്തിയ കൗൺസിലർമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ബിജെപിയാണു പാലക്കാട് നഗരസഭ ഭരിക്കുന്നത്. ശിലാസ്ഥാപനം നടത്തിയ അധ്യക്ഷ പ്രമീളാ ശശിധരൻ, അധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ വേദിയിലിരിക്കെയാണു സംഘടനകൾ മാർച്ച് നടത്തിയത്.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം ഉൾപ്പെടെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കെട്ടിടം ഒന്നേകാൽ കോടി രൂപ ചെലവിൽ സ്വകാര്യ സ്ഥാപനം സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലുൾപ്പെടുത്തിയാണു നിർമിച്ചു നൽകുന്നത്. സ്ഥാപനം ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിൽ തന്നെ നി‍ർമിക്കുമെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ അറിയിച്ചു.

English Summary:

DYFI-Youth Congress Protest: Youth Congress and DYFI protested over the municipality's decision to name the center RSS founder Dr. K.B. Hedgewar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com