ADVERTISEMENT

തിരുവനന്തപുരം∙ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ എട്ടു ദിവസം ശേഷിക്കെ, സര്‍ക്കാരിന്റെ കാരുണ്യത്തിനായി കല്ലുപ്പിനു മുകളില്‍ ഒറ്റക്കാലില്‍നിന്ന് വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു തൊഴുകൈകളോടെ ഒറ്റക്കാലില്‍ വേറിട്ട പ്രതിഷേധം. അവസാനദിവസം വരെ പോരാടുമെന്നും കഷ്ടപ്പെട്ടാണ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ലിസ്റ്റില്‍നിന്നുള്ള നിയമനം തങ്ങളുടെ അവകാശമാണെന്നും അതാണ് ചോദിക്കുന്നതെന്നും സമരക്കാര്‍ പറഞ്ഞു.

പട്ടികയില്‍നിന്ന് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയിലിരുന്ന് കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികള്‍ ഭിക്ഷ യാചിച്ചു സമരം ചെയ്തിരുന്നു. പഠിച്ചതും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതുമെല്ലാം തങ്ങളുടെ കുറ്റമാണെന്ന് ഏറ്റുപറഞ്ഞ് ഏത്തമിട്ട ഉദ്യോഗാര്‍ഥികളാണ് ഭിക്ഷാപാത്രവുമായി അധികൃതരോട് യാചിച്ചത്. 19 നാണ് ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്.

English Summary:

CPO Rank List Protest Enters New Phase: Kerala CPO aspirants protest on one leg on salt, demanding appointments before the rank list expires on the 19th. Their unique demonstration highlights their desperation for government action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com