മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപണം; പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ

Mail This Article
×
പത്തനംതിട്ട∙ തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഇന്നലെ രാത്രി 11.15 നായിരുന്നു സംഭവം. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്. പണം ലഭിച്ച അക്കൗണ്ടിന്റെ എടിഎം കാർഡ് മനോജിന്റെ മകന്റെ കയ്യിലുണ്ടെന്ന് രാജൻ ആരോപിച്ചിരുന്നു.
ഈ മുൻവിരോധമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. അക്രമണത്തിനിടെ രാജനും പരുക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
Thiruvalla Murder: A 34-year-old man, Manoj, was stabbed to death in Thiruvalla, Kerala. Police have arrested his relative, Rajan, in connection with the murder, allegedly stemming from a dispute over LIFE Mission funds.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.