ഡയാലിസിസിനിടെ ഛർദി; പക്ഷേ ഐസിയുവിലേക്ക് മാറ്റിയില്ല, യുവതിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

Mail This Article
×
അമ്പലപ്പുഴ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന പരാതിയുമായി കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്നാണു ഭർത്താവ് താജുദ്ദീന്റെ പരാതി. ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കൽ തസ്നി താജുദീൻ (40) ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.
വൃക്ക രോഗിയായ യുവതിയെ ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡയാലിസിസ് നടത്തുന്നതിനിടെ യുവതിക്ക് ഛർദിയുണ്ടായി. പിന്നാലെ തലച്ചോറിൽ രക്തസ്രാവവുമുണ്ടായി. സ്കാനിങ്ങിൽ ഇത് കണ്ടെത്തിയെങ്കിലും ഐസിയുവിലേക്ക് യുവതിയെ മാറ്റിയില്ലെന്നാണ് പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ഭർത്താവ് അറിയിച്ചു
English Summary:
Woman Death Case: The family of a young woman who died at Alappuzha Medical College Hospital has filed a complaint alleging negligence on the part of the authorities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.