ADVERTISEMENT

കൊല്ലം∙ ജോലിവാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസിനെയാണ് കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ പരാതികൾ ഉണ്ടെന്നും വൈകാതെ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അഞ്ചൽ പൊലീസ് അറിയിച്ചു. ജോളി വർഗീസിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു.

യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നഴ്സിങ് ജോലി അടക്കം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൊല്ലം മണ്ണൂർ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ്  ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ചൽ പൊലീസ് സ്റ്റേഷനിൽ മാത്രം ജോളിക്കെതിരെ മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

English Summary:

Job scam: Jolly Varughese, a Kottayam resident, has been arrested for swindling millions through fake job offers. She promised victims nursing and other positions abroad, resulting in complaints filed by multiple individuals in Kollam.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com