തൃശൂർ പൂരം വെടിക്കെട്ട് നടത്താം; നിയമോപദേശം ലഭിച്ചെന്ന് മന്ത്രി

Mail This Article
×
തൃശൂര്‍∙ തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മാറുന്നു. വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നല്‍കി. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിനും ബാധകമാണെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു.
കേന്ദ്ര ഏജന്‍സിയായ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കുക. അതേസമയം, പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസമാണെന്നും കേന്ദ്രം നിയമഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവും പറഞ്ഞു.
English Summary:
Thrissur Pooram Fireworks: Thrissur Pooram fireworks are permitted following legal advice from the Advocate General.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.