‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹാവൂറിന്റെ പേരിൽ തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി

Mail This Article
×
തൃശൂർ∙ കലക്ടറേറ്റിൽ ആർഡിഒ ഓഫിസിൽ ബോംബ് ഭീഷണി. ഇന്നു രാവിലെ 10.20നാണ് ആർഡിഒ ഓഫിസിലെ മെയിലിലേക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹാവൂർ എന്ന മെയിലിൽനിന്നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. തമിഴ്നാട് പ്രതിപക്ഷ നേതാവായ എടപ്പാടി പളനി സ്വാമിയെ വകവരുത്താൻ ആർഡിഒ ഓഫിസിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി.
സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചു. 1.30ന് സ്ഫോടനം നടക്കുമെന്നാണ് മെയിലിലെ ഭീഷണി. ബാരിക്കേഡ് വച്ച് പൊലീസ് കലക്ടറേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലക്കാട് ആർഡിഒ ഓഫിസിലും മറ്റൊരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവിടെയും പൊലീസ് പരിശോധന നടക്കുന്നുണ്ട്.
English Summary:
Bomb Threat: Hoax bomb threat at Thrissur Collectorate and Palakkad RTO Office triggers security alert.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.