ADVERTISEMENT

കോട്ടയം∙ എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ബസ് മറിഞ്ഞ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരം. ‌ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ 35 പേരാണ് ഉണ്ടായിരുന്നു. 

ബസിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശബരിമലയിലേക്ക് പോകുകയായിരുന്നു തീർഥാടക സംഘം. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

English Summary:

Erumeli Bus Accident: Erumeli bus accident injures Sabarimala pilgrims

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com