മദ്യപാനത്തിനിടെ തർക്കം; ടെറസിന്റെ മുകളിൽനിന്ന് തള്ളിയിട്ടു, മരണം ഉറപ്പിക്കാൻ കല്ലുകൊണ്ട് തലയ്ക്കടിച്ചു

Mail This Article
×
തൃശൂർ∙ വാടാനപ്പള്ളിക്കു സമീപം തൃത്തല്ലൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്തു തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷാജു ചാക്കോയെ (39) വാടാനപ്പിള്ളി പൊലീസ് പിടികൂടി.
തൃത്തല്ലൂർ മൊളുബസാറിലെ ഗോഡൗൺ ഡ്രൈവർമാരാണ് ഇരുവരും. കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഭവം. രാത്രി മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് താമസിക്കുന്ന വീടിന്റെ ടെറസിന്റെ മുകളിൽനിന്ന് അനിൽകുമാറിനെ ഷാജു തള്ളി താഴെയിട്ടു. തുടർന്നു താഴെ വീണ അനിൽകുമാറിനെ ഷാജു കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
English Summary:
Vadanappally Murder Case: Man killed friend in dispute over Alcohol-related fight in Vadanappally.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.