നിലമ്പൂർ ബൈപ്പാസ് റോഡ് നിർമാണത്തിന് ധനാനുമതി; 227 കോടിയുടെ പദ്ധതി

Mail This Article
തിരുവനന്തപുരം ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലമ്പൂർ ബൈപ്പാസ് റോഡ് നിർമാണത്തിന് ധനാനുമതി. ബൈപ്പാസ് റോഡ് നിർമാണത്തിന് 227.18 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിർമിക്കുക. പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലമ്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും, സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാനും നിലമ്പൂർ ബൈപാസ് സഹായിക്കും. ഊട്ടി, ഗൂഡല്ലൂർ യാത്രകൾക്കിടയിൽ നിലമ്പൂരിൽ കുടുങ്ങുന്ന ടൂറിസ്റ്റ്, വാണിജ്യ വാഹനങ്ങളുടെ നീണ്ടനിര ഇല്ലാതാക്കാൻ നിർദിഷ്ട ബൈപാസിന് കഴിയുമെന്നും ധനമന്ത്രി അറിയിച്ചു.