ADVERTISEMENT

ആലപ്പുഴ ∙ തുറവൂർ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം നടത്തി കടന്നു കളഞ്ഞ കീഴ്‌ശാന്തി രാമചന്ദ്രനെ പൊലീസ് പിടികൂടി. കൊച്ചി കടവന്തറയിലുളള പണമിടപാട് സ്ഥാപനത്തിൽ മോഷ്ടിച്ച സ്വർണം പണയം വയ്ക്കുന്നതിനിടെയാണ് സംഭവം. സ്ഥാപന അധികൃതർ പൊലീസിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്

20 പവൻ തിരുവാഭരണങ്ങളാണ് ക്ഷേത്രത്തിൽനിന്നും നഷ്ടപ്പെട്ടത്. 4 ദിവസമായി രാമചന്ദ്രൻ ഒളിവിലായിരുന്നു. വിഷു ദിവസം രാത്രിയോടെയാണ് മോഷണ വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. കിരീടവും, 2 മാലകളും ഉൾപ്പടെയുള്ളവയാണ് മോഷ്ടിക്കപ്പെട്ടത്.

English Summary:

Gold Theft Arrest: Assistant priest Ramachandran arrested for stealing gold from Sree Narayana Puram Temple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com