ADVERTISEMENT

ഭുവനേശ്വർ ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയ്‌ൻസിനെയും 2 മക്കളെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിന് ശിക്ഷായിളവ് നൽകി ഒഡീഷ സർക്കാർ. നല്ലനടപ്പ് പരിഗണിച്ചാണു ശിക്ഷാ ഇളവ്. കേസിലെ പ്രധാന പ്രതിയായ ദാരാസിങ്ങിന്റെ ഏറ്റവും അടുത്ത അനുയായി എന്നാണ് മഹേന്ദ്ര ഹെംബ്രാം അറിയപ്പെടുന്നത്. 

1999 ജനുവരി 21ന് ഗ്രഹാം സ്‌റ്റെയ്‌ൻസിനെയും 2 മക്കളെയും  വാനിലിട്ടു ജീവനോടെ തീവച്ചുകൊന്ന കേസിലാണ് ദാരാസിങ് ഉൾപ്പെടെ പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർ ഇതിനോടകം 25 വർഷം തടവ് പൂർത്തിയാക്കിയിട്ടുണ്ട്.

25 വർഷം പൂർത്തിയാക്കിയ തടവുപുള്ളികൾക്ക് ഇളവു നൽകാമെന്ന് ഒഡീഷ സർക്കാരിന്റെ നയം. ഇതുകൂടി പരിഗണിച്ചാണ്  നടപടി. ഈ വ്യവസ്ഥ മുൻനിർത്തി ദാരാസിങ്ങും നേരത്തെ ശിക്ഷാ ഇളവിന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

English Summary:

Graham Staines Murder Case: Convict Mahendra Hembram Granted Remission After 25 Years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com