ഗവി വനത്തിൽ കുടുങ്ങിയ ബസ്സിലെ യാത്രക്കാരെ തിരികെയെത്തിച്ചു

Mail This Article
×
പത്തനംതിട്ട ∙38 യാത്രക്കാരുമായി ഗവിയിലേക്കു പോയി വനത്തിൽ കുടുങ്ങിയ കെഎസ്ആർടിസി ബസിലെ യാത്രക്കാരെ തിരികെ പത്തനംതിട്ടയിൽ എത്തിച്ചു. ചടയമംഗലത്തുനിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസി ടൂർ പാക്കേജ് ബസാണ് രാവിലെ 11.30ന് മൂഴിയാറിലെ വനമേഖലയിൽ തകരാറിലായത്.

ഇവരെ പുറത്തെത്തിക്കാൻ അയച്ച ബസും തകരാറിലായതോടെ യാത്ര അനിശ്ചിതത്വത്തിലായി. രോഗികളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ഇല്ലാതെ നാലു മണിക്കൂറോളം വനത്തിൽ കുടുങ്ങിയത്. മൂന്നു മണി കഴിഞ്ഞാണ് പകരം ബസ് എത്തിയത്. ആ ബസിൽ എല്ലാവർക്കും യാത്ര ചെയ്യാനുള്ള സൗകര്യമില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടെങ്കിലും യാത്ര തുടരാൻ തീരുമാനിച്ചു. പക്ഷേ അതിന്റെ ക്ലച്ചിനു തകരാറുണ്ടായതോടെ യാത്ര മുടങ്ങി.
English Summary:
KSRTC bus breakdown: Thirty-eight passengers on a KSRTC tour to Gavi were left stranded for hours due to mechanical failures, highlighting concerns about the reliability of the state-run transport service.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.