കനത്ത മഴ: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് മരണം – വിഡിയോ

Mail This Article
×
ന്യൂഡൽഹി ∙ മുസ്തഫാബാദിൽ കെട്ടിടം തകർന്നു നാല് മരണം. നിർമാണത്തിലിരുന്ന ആറു നില കെട്ടിടമാണ് കനത്ത മഴയെ തുടർന്നു തകർന്നുവീണത്. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നു.
‘‘ഇന്ന് പുലർച്ചെ 2:50 ഓടെയാണ് കെട്ടിടം തകർന്നതായി വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയപ്പോൾ കെട്ടിടം പൂർണമായും തകർന്നുവീണതായും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും കണ്ടു. സംഭവസ്ഥലത്ത് എൻഡിആർഎഫും ഡൽഹി ഫയർ സർവീസും രക്ഷാപ്രവർത്തനം നടത്തുന്നു.’’ – ഡിവിഷനൽ ഫയർ ഓഫിസർ രാജേന്ദ്ര അത്വാൾ പറഞ്ഞു.
English Summary:
Delhi Building Collapse: Four people died after a six-story building under construction collapsed in Mustafabad, Delhi due to heavy rains.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.