ADVERTISEMENT

ന്യൂഡൽഹി ∙ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.  jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം

കോഴിക്കോട് സ്വദേശിയായ അക്ഷയ് ബിജുവാണ് കേരളത്തിലെ ടോപ് സ്കോറർ. 99.9960501 മാര്‍ക്കാണ് അക്ഷയ്ക്ക് ലഭിച്ചത്. 24 വിദ്യാര്‍ഥികളാണ് ഇത്തവണ 100 ശതമാനം മാര്‍ക്ക് നേടിയത്. കേരളത്തില്‍ നിന്ന് ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല. 

രാജസ്ഥാന്‍, മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാർഥികളാണ് മുഴുവൻ മാർക്കും നേടിയത്. ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്.

English Summary:

Joint Entrance Examination (JEE) Main 2025 Session 2 Result Published: JEE Main 2025 results are now available. Akshay Biju secured the top position in Kerala, while 24 students achieved a perfect score across India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com