ADVERTISEMENT

ഭോപാൽ ∙ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചുകൊടുത്ത് അധ്യാപകൻ. മധ്യപ്രദേശിലെ കട്നി ജില്ലയിലെ ഖിർഹാനിയിലെ സ്കൂള്‍ അധ്യാപകനായ ലാൽ നവീൻ പ്രതാപ് സിങ്ങാണ് തന്റെ ക്ലാസിലെ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചു കൊടുത്തത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. 

വിഡിയോ ശ്രദ്ധയിൽപ്പെട്ട ജില്ലാ കലക്ടർ ദിലീപ് കുമാർ യാദവാണ് അധ്യാപകനെതിരെ നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് നിർദേശിച്ചത്. കുട്ടികളെ മദ്യം കുടിക്കാൻ പ്രോത്സാപിപ്പിക്കൽ, മോശം പെരുമാറ്റം എന്നിവ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

ഒരു മുറിയിലിരുന്ന് അധ്യാപകനും വിദ്യാർഥികളും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാർഥികൾക്ക് അധ്യാപകൻ മദ്യം കൊടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മദ്യം കഴിക്കുന്നതിനു മുൻപ് വെള്ളം ഒഴിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

English Summary:

Madhya Pradesh Teacher Suspended for Giving Alcohol to Students: Teacher gave alcohol to students in a shocking incident caught on video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com