ADVERTISEMENT

മോസ്കോ∙ യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായി രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തലെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതെന്ന് റഷ്യൻ സൈനികമേധാവി വലേറി ഗെരസിമോവിനോട് പുട്ടിൻ പറഞ്ഞെന്നാണ് റിപ്പോർട്ട്. ‘ യുക്രെയ്ൻ ഞങ്ങൾ മുന്നോട്ടുവച്ച മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ വെടിനിർത്തൽ ലംഘനമോ ശത്രുവിന്റെ ഭാഗത്തുനിന്ന് പ്രകോപനമോ ഉണ്ടായാൽ പ്രതിരോധിക്കാനും സൈന്യം തയാറാണ്’–പുട്ടിൻ പറഞ്ഞു. അതേസമയം, യുക്രെയ്ൻ വെടിനിർത്തലിനോട് പ്രതികരിച്ചിട്ടില്ല. 

English Summary:

Ceasefire : Russia announces ceasefire in Ukraine, instructed by President Putin. The temporary truce, from Saturday evening to Sunday morning, raises questions about Ukraine's response and the future of the conflict.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com