ADVERTISEMENT

പന്തളം∙ കുളനട കടലിക്കുന്ന് വട്ടയം ഭാഗത്തു മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു. ദേശീയപാത നിർമാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം. ഇന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ചയാളാണ് അപകടത്തിൽപ്പെട്ടത്.

മണ്ണുമാന്തിയന്ത്രം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇതിനിടയിൽ അകപ്പെട്ട തൊഴിലാളിക്ക് സംഭവസ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായി. ചെങ്ങന്നൂർ, അടൂർ നിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കരാർ കമ്പനി ഉദ്യോഗസ്ഥർ എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary:

Excavator Accident claims worker's life: The incident occurred during national highway construction near Kulanada Pathanamthitta, resulting in the immediate death of the worker.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com