ഷഹബാസ് വധം: കുറ്റാരോപിതരായ കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും

Mail This Article
×
കോഴിക്കോട് ∙ ഷഹബാസ് വധക്കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികൾ രക്ഷിതാക്കൾ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. കുറ്റാരോപിതരായ 6 കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജാമ്യാപേക്ഷയിൽ തടസ്സവാദം ഉന്നയിക്കുന്നതിനായി ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാൽ, അഭിഭാഷകരായ കെ.പി. മുഹമ്മദ് ആരിഫ്, കോടോത്ത് ശ്രീധരൻ, യു.കെ അബ്ദുൽ ജലീൽ എന്നിവർ മുഖേന ഹൈക്കോടതിയിൽ ഹാജരാവുന്നുണ്ട്.
English Summary:
Shahbaz Murder Case: The parents of six children accused have appealed the Sessions Court's denial of bail.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.