കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശമില്ല; സമ്മതിച്ച് പാക്കിസ്ഥാൻ

Mail This Article
×
ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു. 2019 ല്‍ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) കുൽഭൂഷൺ ജാദവിന് കോൺസുലാർ ആക്‌സസ് (വിദേശരാജ്യത്ത് അറസ്റ്റിലാകുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ആൾക്ക് തന്റെ രാജ്യത്തിന്റെ കോൺസുലേറ്റുമായി ആശയവിനിമയം നടത്താനുള്ള അവകാശം) സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിധി ശിക്ഷ സംബന്ധിച്ച് അപ്പീൽ നൽകാനുള്ള അവകാശം നൽകുന്നതല്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.
ചാരവൃത്തി ആരോപിച്ചാണ് മുൻ നാവികസേനാ ഓഫിസറായ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാൽ വ്യാപാരത്തിന് ഇറാനിൽ പോയ ജാദവിനെ തട്ടിക്കൊണ്ടുപോയി, കുറ്റം കെട്ടിച്ചമച്ചുവെന്നാണ് ഇന്ത്യയുടെ വാദം.
English Summary:
Pakistan Denies Kulbhushan Jadhav Appeal Rights: Kulbhushan Jadhav's appeal rights are denied by Pakistan, defying the International Court of Justice (ICJ) ruling. This action highlights a broader issue of appeal rights within Pakistan's military court system.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.