ADVERTISEMENT

പത്തനംതിട്ട∙ കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇളകൊള്ളൂർ ലക്ഷംവീട്ടിൽ സോമന്റെയും വനജയുടെയും മകൻ മനോജ് (മഹേഷ്–40) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനു തീയിട്ടത് മരിച്ച മനോജാണ് മനോജിന്റെ അമ്മ വനജയാണോയെന്ന് പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.

രാത്രി വീടിനു തീപടർന്നപ്പോൾ നാട്ടുകാരെത്തി വനജയെയും സോമനെയും രക്ഷപ്പെടുത്തിയിരുന്നു. തീപടർന്നപ്പോൾ വീട്ടിൽ മറ്റാരും ഇല്ലെന്നാണ് വനജ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ അഗ്നിരക്ഷാസേനയെത്തി തീയണച്ചപ്പോൾ മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വനജയും ഈ സമയം മദ്യലഹരിയിലായിരുന്നു.

എട്ടുവർഷം മുമ്പാണ് വീട്ടിൽ വനജയും ഭർത്താവ് സോമനും മകൻ മനോജും താമസമാക്കിയത്. വനജയുടെ സഹോദർ പ്രസാദിന്റേതാണ് കത്തിയ വീട്. 25 വർഷം മുമ്പ് പ്രസാദിന്റെ ഭാര്യ രമ ഈ വീട്ടിൽവച്ച് തീകൊളുത്തിയശേഷം കിണറ്റിൽ ചാടി മരിച്ചിരുന്നു. ഭാര്യയുടെ മരണത്തോടെ വീടുവിട്ടുപോയ പ്രസാദ് 5 വർഷം മുമ്പ് തൂങ്ങിമരിക്കുകയും ചെയ്തു.

ആരോടും അടുപ്പം പുലർത്താത്ത പ്രകൃതക്കാരായിരുന്നു മനോജും കുടുംബവും. സ്ഥിരമായി ഒരു ജോലിക്ക് പോകാത്ത മനോജ്. ഇടയ്ക്ക് പെട്രോൾ പമ്പിലും ഹോട്ടലിലും പണിയെടുത്തിരുന്നു. മനോജും മാതാപിതാക്കളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ വനജയുടെ പിതാവിനെ മനോജ് റോഡിലിട്ട് മർദിച്ചിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

English Summary:

Man Burned to Death: Mysterious House Fire Claims Life of Young Man, Leaving Many Unanswered Questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com