പനമരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതി മരിച്ചു

Mail This Article
×
പനമരം∙ വരദൂർ വലിയ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. പാലക്കാട് പറമ്പിക്കുളം സ്വദേശിനി സന്ധ്യ (20) ആണ് മരിച്ചത്. ഇന്നു രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്ധ്യയോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പുൽപ്പള്ളി പാക്കം സ്വദേശി അഞ്ചലിന് ഗുരുതരമായി പരുക്കേറ്റു. അഞ്ചലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
English Summary:
Accident death: A fatal road accident near Varadoor Valiya Bridge in Panamaram claimed the life of a young woman.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.